കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു; തട്ടിക്കൊണ്ടു പോകലിനു പിന്നിൽ മനുഷ്യക്കടത്ത് മാഫിയ സംഘം; കുട്ടികളെ കൊണ്ടു പോയത് സെക്‌സ്‌റാക്കറ്റിനു കൈമാറാനെന്നും സംശയം

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം. കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നപ്പോഴാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലെത്തിച്ച കുട്ടികൾക്ക് അവിടെ വെച്ച് ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.

Advertisements

സംഭവത്തിൽ കൊല്ലം, തൃശൂർ സ്വദേശികളായ യുവാക്കൾക്കെതിരെ പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് എടുക്കുക. കൂടുതൽ പേർ ഇതിലുൾപ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയാണ് പൊലീസ്. പെൺകുട്ടികൾക്ക് ഗോവയിൽ ജോലി വാഗ്ദാനം ചെയ്തതായും പൊലീസ് കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികൾക്ക് ഗൂഗിൾ പേ വഴി പണം നൽകിയത്. ബാലികാമന്ദിരത്തിലെ അവസ്ഥകൾ മോശമായതിനാലാണ് പുറത്ത് കടക്കാൻ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികൾ പറഞ്ഞു. വൈദ്യ പരിശോധന നടത്തിയതിൽ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എന്നാൽ, സംഭവത്തിനു പിന്നിൽ വൻ മാഫിയ സംഘമുണ്ടെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. ഈ ഈ സാഹചര്യത്തിൽ പെൺകുട്ടികളെ സെക്‌സ്‌റാക്കറ്റിനു കൈമാറാൻ കൊണ്ടു പോയതായാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നതിനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

Hot Topics

Related Articles