കോഴിക്കോട് എക്സൈസിന്റെ വൻ ലഹരി മരുന്ന് വേട്ട : പെൺകുട്ടികളും കെണിയിൽ കുടുങ്ങി : വൻ മാഫിയ റാക്കറ്റ് എക്സൈസിന്റെ പിടിയിൽ

കോഴിക്കോട് : രണ്ടു ദിവസങ്ങളിലായി കോഴിക്കോട് നഗരത്തിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട.
ശനി ഞായർ ദിവസങ്ങളിലായി എക്സ്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് നഗരത്തിൽ മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി.

Advertisements

നഗരവും പരിസരവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയയിൽ പെട്ട അഞ്ചു യുവാക്കളാണ് അറസ്റ്റിലായത്.
പിടിച്ചെടുത്തത് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ന്യൂ ജൻ എന്നറിയപ്പെടുന്ന പുതു തലമുറ സിന്തെറ്റിക് ലഹരിമരുന്നുകളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓപ്പറേഷൻ സിന്തറ്റിക് ഹണ്ട് എന്ന നീക്കത്തിലൂടെ ബാംഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നും കൊറിയർ മാർഗവും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിച്ച് ലഹരി എത്തിച്ചു കോഴിക്കോട് ടൗൺ കേന്ദ്രീകരിച്ചു വിൽപ്പന നടത്തുന്ന വലിയ ഒരു സംഘത്തെയാണ് പിടികൂടാനായത്.
പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഈ ലഹരി സംഘത്തിന്റെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ചേവായൂരിൽ നിന്ന് ഡ്യൂക്ക് ബൈക്കിൽ ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചു കടത്തിയ 55 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിൽ കുന്നമംഗലം എക്‌സൈസ് റെയ്‌ഞ്ചു സംഗവുമായി ചേർന്നു കാരന്തൂർ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ എടെപ്പുറത്തു സൽമാൻ ഫാരിസിനെ (22 വയസ്സ് )ലഹരി സ്റ്റാമ്പും എം ഡി എം എ യുമായി പിടികൂടി അറസ്റ്റ് ചെയ്തു.

തുടർന്ന് കൊറിയർ മാർഗം ലഹരി മരുന്ന് എത്തിച്ചു കോഴിക്കോട് ജില്ലയിൽ വിതരണം ചെയ്യുന്നവരെ കുറിച്ച് എക്‌സൈസ് ഇന്റലിജൻസ് ബ്യുറോയും എക്‌സൈസ് ഐ ടി സെല്ലും നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറൂഖ് എക്‌സൈസ് റെയ്‌ഞ്ചു സംഘവുമായി ചേർന്നു നടത്തിയ പരിശോധനയിൽ കോഴിക്കോട് മാങ്കാവ് പീപിൽസ് ഏജൻസിസ് എന്ന സ്ഥാപന നടത്തിപ്പുകാരൻ പണിക്കര
വീട്ടിൽ നിഹാൽ വി പി 25 വയസ്സ് )യും കൂട്ടാളി ബേപ്പൂർ വട്ടപറമ്പ് തുമ്മളത്തറ അജയകുമാറിനെയും (24 വയസ്സ് )
വില്പനക്കായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിൽ,എം ഡി എം എ,എൽ എസ് ഡി സ്റ്റാമ്പ്‌ എന്നിവയുമായി പിടിയിലായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.