കോഴിക്കോട് ചെക്ക്യാട് പുഴയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് പതിമൂന്ന്കാരന്റേത്

കോഴിക്കോട് : ചെക്ക്യാട് ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പതിമൂന്നുവയുകാരൻ മിസ്ഹബിന്റെ മൃതദേഹമാണ് രണ്ടാം ദിവസം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. നാവികസേനയിലെ മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടാം ദിവസം മൃതദേഹം ലഭിച്ചത്.

Advertisements

സ്കൂൾ തുറന്ന ദിനത്തിൽ കളിക്കളത്തിൽ നിന്ന്‌ പുഴയിലേക്കിറങ്ങിയ ഒരു കുട്ടി മുങ്ങിമരിച്ചതും മറ്റൊരു കുട്ടിയെ പുഴയിൽ കാണാതാവുകയും ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് നാദാപുരം മുടവന്തേരി ഈസ്റ്റ് ഗ്രാമം. ആറ് വിദ്യാര്‍ത്ഥികള്‍ കഴി‌ഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ഉമ്മത്തൂര്‍ പുഴയില്‍ മുടവന്തേരി ഭാഗത്ത് കുളിക്കാനിറങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒഴുക്ക് ശക്തമായതോടെ നാല് വിദ്യാര്‍ത്ഥികള്‍ കരക്ക് കയറി. മിസ്ഹബും കൂടെ ഉണ്ടായിരുന്ന മുഹമ്മദും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരെത്തി മുഹമ്മദിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാറക്കടവ് ദാറുൽ ഹുദ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ്. പുഴയുടെ സമീപത്ത് കളിക്കുകയായിരുന്ന മുതിർന്നവർ കുട്ടികളോട് പുഴയിലേക്ക് പോകരുതെന്ന് വിലക്കിയിരുന്നു. എന്നാൽ ഇവർ കാണാതെ പുഴയിൽ ഇറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. മറുകരയിൽ അലക്കുകയായിരുന്ന സ്ത്രീയാണ് കുട്ടികളെ ഒഴുക്കിൽപ്പെട്ട നിലയിൽ കണ്ടത്.

Hot Topics

Related Articles