കോഴിക്കോട് : പീഡന പരാതിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. രണ്ട് വര്‍ഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. എന്നാല്‍ കുടുംബ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയതോടെ പരാതി നല്‍കിയെന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ വിഷയത്തില്‍ പ്രതികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിയും ഭര്‍ത്താവും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ ഖാസി ഇടപെട്ടിരുന്നു. കുടുംബ പ്രശ്നങ്ങളില്‍ ഒത്ത് തീര്‍പ്പ് ശ്രമവും ഖാസിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാലിത് ഫലം കണ്ടില്ല. പിന്നാലെ ഖാസിയുമായി യുവതി തെറ്റുകയും പരാതി നല്‍കുകയുമായിരുന്നുവെന്നാണ് ഖാസിയുമായി ബന്ധപ്പെട്ടവര്‍ വിഷയത്തില്‍ പ്രതികരിച്ചത്.