കായികമേഖലക്കായി കൂടുതല്‍മേളകള്‍സംഘടിപ്പിക്കും കേരള ഗെയിംസ് ഫോട്ടോ വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരള ഒളിമ്പിക് അസോസിയേഷന്‍തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായ കേരള ഗെയിംസ് ഫോട്ടോ വണ്ടി പര്യടനം തുടങ്ങി. കോഴിക്കോട് പയ്യോളി ബസ് സ്റ്റാന്റില്‍വച്ച് നടന്ന ചടങ്ങില്‍പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഫോട്ടോ വണ്ടിയുടെ പ്രദര്‍ശനോദ്ഘാടനം ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വ്വഹിച്ചു. കേരളത്തിന്റെ കായിക ചരിത്രത്തില്‍അടയാളപ്പെടുത്തിയ കായിക താരങ്ങളുടെ വേറിട്ട പോരാട്ടങ്ങളെ ഓര്‍മിപ്പിക്കുന്നതിന് ഈ യാത്ര സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

പുതിയ കായിക താരങ്ങളെ വാര്‍ത്തെടുത്ത് കായിക മേഖലയ്ക്കൊരു പുത്തന്‍ഉണര്‍വ്വ് നല്‍കാനാണ് കേരള ഒളിമ്പിക് അസോസിയേഷന്‍പ്രഥമ കേരള ഗെയിംസ്- 2022 സംഘടിപ്പിക്കുന്നത്. മെയ് 1 മുതല്‍വരെ തലസ്ഥാനത്തെ പ്രമുഖ വേദികളിലായി ഏകദേശം പതിനായിരത്തോളം കായിക താരങ്ങള്‍പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്. ആദ്യമായാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സിന്റെ മാതൃകയില്‍ഒരു കായിക മേള സംഘടിപ്പിക്കുന്നത്. കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ശ്രമങ്ങള്‍നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഇത്തരം കായികമേളകള്‍സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണി സ്വാഗതം ആശംസിച്ച ചടങ്ങില്‍പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാന്‍അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍പി ടി ഉഷ, കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ജമീല, കോഴിക്കോട് ജില്ലാ ഒളിപിക്സ് അസോസിയേഷന്‍പ്രസിഡന്റ് കെ. ടി. ജോസഫ് , ഒളിമ്പിക് അസോസിയേഷന്‍ജില്ലാ സെക്രട്ടറി സി. സത്യന്‍, പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍വടക്കേയില്‍ഷഫീക് എന്നിവരും മറ്റു പ്രമുഖരും ഉദ്ഘാടനചടങ്ങില്‍പങ്കെടുത്തു.
പയ്യോളിയില്‍നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പര്യടനം 13 ദിവസം കൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ഏപ്രില്‍ന് തിരുവനന്തപുരത്ത് സമാപിക്കും.

കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം മുതല്‍, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യന്‍പി.ടി. ഉഷയുടെ ചിത്രമടക്കം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ഒഴിച്ചു നിറുത്താന്‍കഴിയാത്ത ഒരു പിടി താരങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍പകര്‍ത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശനപര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.