മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാനന്തവാടി പടമല ചാലിഗദ്ദ അജീഷിന്‍റെ കുടുംബത്തിന് കെപിസിസി നല്‍കിയ 15 ലക്ഷം രൂപയുടെ ചെക്ക് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ കൈമാറി. അജീഷിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ സമയത്ത് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ ഈ തുക നല്‍കുന്നതിനെ ബി ജെ പി എതിര്‍ക്കുകയും രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടെ അധിഷേപിക്കുകയും ചെയ്തു. ഇതോടെ അജീഷിന്റെ കുടുംബം ഈ പണം വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാന്‍ കെ പി സി സി തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ ഐ സി സി അംഗം പി കെ ജയലക്ഷ്മി, കെ പി സി സി സെക്രട്ടറി അഡ്വ. എന്‍ കെ വര്‍ഗീസ്, പി വി ജോര്‍ജ്ജ്, എ എം നിശാന്ത്, സില്‍വി തോമസ്, ഷിബു ജോര്‍ജ്, എ സുനില്‍കുമാര്‍, ജേക്കബ് സെബാസ്റ്റ്യന്‍, ലേഖ രാജീവന്‍, ടി ജി ജോണ്‍സണ്‍, ആലീസ് സിസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കര്‍ണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് വനത്തില്‍വിട്ട ബേലൂര്‍ മഗ്ന എന്ന കാട്ടാനയായിരുന്നു അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
മാനന്തവാടി നഗരത്തിൽ കര്‍ണ്ണാടകയില്‍ നിന്നും എത്തിയ തണ്ണീർ കൊമ്പൻ ഇറങ്ങി പ്രശ്നം സൃഷ്ടിച്ചതിന് പിന്നാലെയാണ് കര്‍ണ്ണാടക പിടികൂടി ഉള്‍ക്കാട്ടിലേക്ക് വിട്ടയച്ച ബേലൂര്‍ മഖ്ന എന്ന ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി സ്വദേശി അജീഷ് കൊല്ലപ്പെട്ടുന്നത്. റോഡിയോ കോളര്‍ ഘടിപ്പിച്ച ഈ രണ്ട് ആനകളും കേരളത്തിന്‍റെ അതിര്‍ത്ഥിയിലേക്ക് കടന്നപ്പോള്‍ കര്‍ണ്ണാടകം വിവരം കൈമാറാതിരുന്നതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയതെന്ന് കേരളം ആരോപിച്ചിരുന്നു.