തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നിര്‍ത്തിവച്ചതില്‍ കെ.സുധാകരന് കടുത്ത അതൃപ്തി. കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരന് വ്യക്തമാക്കി. ഹൈക്കമാന്‍ഡിന് കത്തയച്ചു. എതിര്‍ത്ത എംപിമാര്‍ ആരെന്ന് അറിയിച്ചിട്ടുപോലുമില്ലെന്ന് സുധാകരന് കത്തില്‍ ആരോപിക്കുന്നു. പുനഃസംഘടന പരാതി ഉന്നയിച്ചവരെ കേട്ടശേഷം മാത്രമെന്ന് എ.ഐ.സിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു. പരാതി ഉന്നയിച്ച എം.പിമാരുമായി ചര്‍ച്ച നടത്തുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
ഡിസിസി പുന:സംഘടനയുടെ അന്തിമപ്പട്ടികയ്ക്ക് ഇന്നലെ കെപിസിസി നേതൃത്വം അംഗീകാരം നല്‍കുകയും ഔദ്യോഗിക പ്രഖ്യാപനത്തിനായി എഐസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ അര്‍ധരാത്രിയോടെ പുന:സംഘടന നിര്‍ത്തിവയ്ക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുന:സംഘടനയില്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് അടക്കം പരാതിയില്ല എന്നിരിക്കെ അവസാനഘട്ടത്തില്‍ പുനസംഘടന നിര്‍ത്തിവച്ചതിനെ കെപിസിസി നേതൃത്വം സംശയത്തോടെയാണ് കാണുന്നത്.പിന്‍വാതിലിലൂടെ പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ നീക്കങ്ങളെ പിന്തുണക്കരുതെന്നും സുധാകരന് എഐസിസി നേതൃത്വത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പുനസംഘടനുമായി ബന്ധപ്പെട്ട് എംപിമാര്‍ പരാതി നല്കിയെങ്കില് ആ പരാതി കെപിസിസിക്ക് കൈമാറണമെന്നും ഹൈക്കമാന്‍ഡിനോട് സുധാകരന് ആവശ്യപ്പെട്ടിട്ടുണ്ട്.