അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ല; കെപിസിസി ഭാരവാഹി പട്ടിക തര്‍ക്കത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍

ന്യൂഡെല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക വൈകാന്‍ കാരണം തന്റെ നിലപാടാണെന്ന റിപോര്‍ട്ടുകള്‍ തള്ളി കെ.സി വേണുഗോപാല്‍. കേരളത്തില്‍ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈകമാന്‍ഡ് അംഗീകരിക്കുമെന്നും, തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും, പല കാര്യങ്ങളും തന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisements

കേരളത്തിലെ പട്ടിക വൈകുന്നത് താന്‍ കാരണമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പട്ടിക തയ്യാറാക്കുന്നത് കെപിസിസിയാണ്. അവരാണ് അതിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. അക്കാര്യങ്ങളിലൊന്നും എഐസിസി ഇടപെട്ടിട്ടില്ലെന്നും കെ സി പറഞ്ഞു. കസി വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്ത് വന്നു.

Hot Topics

Related Articles