ചങ്ങനാശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ അടഞ്ഞു കിടന്ന തട്ടുകടയിലേക്ക് ഇടിച്ചു മറിഞ്ഞു

ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട കാര്‍ അടഞ്ഞുകിടന്നിരുന്ന തട്ടുകടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. ഇന്നലെ രാത്രി 11 ഓടെ ചങ്ങനാശ്ശേരി പെരുമ്പനച്ചി പൂവത്തുംമൂട് ആണ് സംഭവം. അപകടത്തില്‍ മാടപ്പളളി സ്വദേശി കളായ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു.

Advertisements

കറുകച്ചാല്‍ ഭാഗത്തു നിന്നും തെങ്ങണ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊവിഡ് മൂലം തട്ടുകട അടഞ്ഞു കിടന്നിരുന്നതിനാലും, സമീപത്ത് ആളില്ലാതിരുന്നതിനാലും വലിയ അപകടം ഒഴിവായി.

Hot Topics

Related Articles