ഡിവൈഎഫ്‌ഐ നേതൃ തലത്തില്‍ മാറ്റം വന്നേക്കും; എ എ റഹിം ദേശീയ പ്രസിഡന്റായേക്കും

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതൃ തലത്തില്‍ മാറ്റം വന്നേക്കും. എ എ റഹിം ദേശീയ പ്രസിഡന്റായേക്കും. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം അഖിലേന്ത്യാ പ്രസിഡന്റ് ആയേക്കും. അടുത്തയാഴ്ച ചേരുന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക്ക് സി.തോമസും ദേശീയ നേതൃത്വത്തിലേക്കു പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയാന്‍ സന്നദ്ധനായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ തലത്തിലേക്കു കേരളത്തില്‍നിന്നുള്ള യുവ നേതാക്കള്‍ വരട്ടെ എന്ന പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് റഹിമും ജെയ്ക്കും ദേശീയതലത്തിലേക്കു പ്രവര്‍ത്തന മേഖല മാറ്റുന്നത്. റഹിം ദേശീയ അധ്യക്ഷനായാല്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും.

Hot Topics

Related Articles