കാതോലിക്കാ ബാവയുടെ തിരഞ്ഞെടുപ്പ്, പരുമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യോഗസ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുക 250 പേര്‍ക്ക് മാത്രം

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷന്‍ യോഗത്തിന് പരുമല സെമിനാരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാതോലിക്കാ സ്ഥാനത്തേക്ക് സഭാ മാനേജിങ് കമ്മിറ്റി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തയുടെ പേരുമാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്. സഭയിലെ സീനിയര്‍ മെത്രാപ്പൊലീത്തയും അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റുമായ കുറിയാക്കോസ് മാര്‍ ക്ലീമിസ് അധ്യക്ഷത വഹിക്കും. 14-ന് ഒരുമണി മുതലാണ് അസോസിയേഷന്റെ യോഗം.

Advertisements

നാമനിര്‍ദേശത്തിന് അംഗീകാരം നല്‍കുന്നതിനാണ് അസോസിയേഷന്‍ ചേരുന്നത്. അംഗീകാരം ലഭിച്ചാലുടന്‍ മലങ്കര മെത്രാപ്പൊലീത്തയുടെ സ്ഥാനത്തേക്ക് മാത്യൂസ് മാര്‍ സേവേറിയോസ് അവരോധിക്കപ്പെടും. സ്ഥാനചിഹ്നങ്ങള്‍ അണിഞ്ഞ് അസോസിയേഷന്‍ യോഗത്തിന്റെ തുടര്‍നടപടികളില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സുന്നഹദോസ് ചേര്‍ന്ന് കാതോലിക്കാ സ്ഥാനത്തേക്കുള്ള വാഴിക്കല്‍ തീയതിയും സ്ഥലവും പ്രഖ്യാപിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഭയുടെ 30 ഭദ്രാസനങ്ങളിലെ 1590 ഇടവകകളില്‍നിന്നുള്ള പ്രതിനിധികളടക്കം നാലായിരത്തോളംപേര്‍ അസോസിയേഷനില്‍ നേരിട്ടും ഓണ്‍ലൈനായും പങ്കെടുക്കും. ഓണ്‍ലൈന്‍ പങ്കാളിത്തത്തിന് വിവിധ രാജ്യങ്ങളിലടക്കം 50 പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ടാകും. മെത്രാപ്പൊലീത്തമാര്‍, മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരുള്‍പ്പടെ 250 പേര്‍ക്ക് മാത്രമാണ് പരുമലയിലെ യോഗസ്ഥലത്തേക്ക് പ്രവേശനം.

Hot Topics

Related Articles