ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും; പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് നിര്‍ദ്ദേശം; കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,49,39,899), 43.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,16,74,552) നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

എന്നാല്‍, പ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇത്തരക്കാര്‍ക്ക് രണ്ട് ഡോസ് വാക്‌സിന് പുറമേ ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 15%, 13%, 32%, 8%, 7%, 14% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

Hot Topics

Related Articles