തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്.
ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് പറയണമെന്നുണ്ടെന്നും പക്ഷേ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് ഗോവിന്ദന് ഇപ്പോള്‍ കാണിക്കുന്നതെന്നും സുധാകരന് പറഞ്ഞു.
Advertisements
സിപിഎമ്മിന്റെ അശ്ലീല സെക്രട്ടറിയെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സുധാകരന്റെ പരാമര്‍ശങ്ങള്‍. പൊലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാല്‍ കേന്ദ്രത്തിലെ യജമാനന്റെ കാലില്‍ വീഴുന്നൊരു പിണറായി വിജയനെ പരിചയമുണ്ടാകും.
ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ വരരുതെന്നും സുധാകരന് പറഞ്ഞു.