കെപിസിസി നേതൃമാറ്റം: അധ്യക്ഷ പദവിയിൽ മാറ്റം വേണമെന്ന് ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ട് പുറത്ത്

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണമെന്ന ചർച്ചകൾക്കിടെ ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ടും പുറത്ത്. ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ടിലും കെപിസിസി അധ്യക്ഷ പദവിയിൽ മാറ്റം വേണമെന്നാണ് നിർദ്ദേശം. അധ്യക്ഷൻ്റ അനാരോഗ്യം സംഘടന സംവിധാനത്തിന് തിരിച്ചടിയാകുന്നുവെന്ന റിപ്പോർട്ടും ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ട്. 

Advertisements

ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ വിവരങ്ങളും സുധാകരനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായിട്ടുണ്ട്. അതേസമയം, നേതൃമാറ്റത്തിൽ നാളെ വീണ്ടും ചർച്ച നടന്നേക്കും. തീരുമാനം ഇന്നോ നാളെയോ വരാനാണ് സാധ്യത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരത്ത് ഇന്ന്  കൂടിയാലോചനകൾ നടക്കും. കെസി വേണുഗോപാൽ, ദീപ ദാസ് മുൻഷിയടക്കമുള്ള നേതാക്കൾ തിരുവനന്തപുരത്ത് ചർച്ച നടത്തും. 

പകരം പേരുകളിൽ കെ സുധാകരൻ്റെയും നിലപാട് തേടിയേക്കും. എന്നാൽ അനുനയ ശ്രമത്തിൻ്റെ ഭാഗമായാണ് അഭിപ്രായം ആരായലെന്നാണ് വിവരം. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് പേരുകളിൽ ചർച്ച തുടരുകയാണെന്ന് നേതൃത്വം പറയുന്നു. 

Hot Topics

Related Articles