ചിത്രം:മലങ്കരസഭാ ആസ്ഥാനത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയെ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ചാണ്ടി ഉമ്മൻ എം.എൽ.എ, അരമന മാനേജർ യാക്കോബ് റമ്പാൻ, കെ.സി.ജോസഫ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ എംഎൽഎ, പി.സി.വിഷ്ണുനാഥ് എംഎൽഎ എന്നിവർ സമീപം.
കോട്ടയം : കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ സണ്ണി ജോസഫ് എം.എൽ.എ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റ പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരും കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, നഗരസഭാ കൗൺസിലറും സഭാ മാനേജിംഗ് കമ്മിറ്റി
അംഗവുമായ അഡ്വ. ടോം കോര, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവലോകം അരമനയിൽ മാനേജർ യാക്കോബ് റമ്പാൻ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ എന്നിവർ ചേർന്ന് കെ.പി.സി.സി അധ്യക്ഷനെ സ്വീകരിച്ചു.