കൊച്ചി: കെ ഫോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് സതീശന് ആരോപിച്ചു. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയത്. ഏഴു രൂപയ്ക്ക് ചെയ്യാവുന്ന കേബിള്‍ ഇടാന്‍ 47 രൂപയ്ക്ക് കരാര്‍ നല്‍കിയെന്നും സതീശന് പറഞ്ഞു.
പദ്ധതി 83 ശതമാനം പൂര്‍ത്തിയായെന്നു സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചിട്ടും ഒരാള്‍ക്കു പോലും ഇതുവരെ കണക്ഷന് കിട്ടിയില്ല. പദ്ധതിക്ക് പിന്നിലുള്ളത് വന്‍ അഴിമതിയാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും സതീശന് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രിമാരും മന്ത്രിമാരും വിദേശപര്യടനം നടത്തുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും സതീശന് നിലപാടറിയിച്ചു. എന്നാല്‍ 85 തവണ വിദേശപര്യടനം നടത്തിയിട്ട് എന്തു നേട്ടമാണ് സര്ക്കാരിനുണ്ടായതെന്നു ജനങ്ങളെ ബോധിപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.