കെപിഎംഎസ് വൈക്കം യൂണിയൻ അയ്യങ്കാളി ജയന്തി ആഘോഷിച്ചു; ഘോഷയാത്രയും സമ്മേളനവും നടത്തി

വൈക്കം: കെ പി എം എസ് വൈക്കം യൂണിയന്റ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 160 ാം ജയന്തി ആഘോഷിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ വൈക്കം യൂണിയൻ പ്രസിഡന്റ് വി.കെ.രാജപ്പന്റ അധ്യക്ഷതയിൽ നടന്ന സമ്മേളനം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവികയെ ഉപഹാരം നൽകി ആദരിച്ചു.

Advertisements

വിവിധ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ഹരി, യൂണിയൻ വൈസ് പ്രസിഡന്റ് ഉല്ലലരാജു , ജില്ലാ പ്രസിഡന്റ് പി.സി. ബാബു, എം.കെ. രാജു , നഗരസഭ കൗൺസിലർമാരായ ലേഖ ശ്രീകുമാർ , കവിതാ രാജേഷ്, എ.സി. മണിയമ്മ, ലേഖ അശോകൻ , ജില്ലാ ട്രഷറർ കെ.പി. ബാബു, അരുൺ , വി.കെ. സോമൻ , സി.പി. കുഞ്ഞൻ, എം.കെ. സോമൻ , ഗീത പുരുഷൻ, ശകുന്തള രാജു, ഉഷ മുരളീധരൻ ,കെ.കെ. കണ്ണപ്പൻ , കെ. പരമേശ്വരൻ ,ശരത് ചന്ദൻ , അശോകൻ പടിഞ്ഞാറെമുറി, എസ്.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേ ളനത്തിന് മുന്നോടിയായി വർണാഭമായ ജയന്തി ഘോഷയാത്ര നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പച്ച ബ്ലൗസും സെറ്റുസാരിയും ധരിച്ച നൂറു കണക്കിനു വനിതകളടക്കമുള്ളവർ ഘോഷയാത്രയിൽ അണി ചേർന്നു. അയ്യങ്കാളിയുടെ വില്ലുവണ്ടിയെ അനുസ്മരിപ്പിക്കുന്ന ദൃശ്യം ഘോഷയാ യാത്രയുടെ മുന്നിലുണ്ടായിരുന്നു. വൈക്കം വലിയ കവലയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കെ എസ് ആർ ടി സി, പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവടങ്ങളിലൂടെ കച്ചേരിക്കവല വഴി പടിഞ്ഞാറെ നട ചുറ്റി സമ്മേളന നഗരിയായ സത്യഗ്രഹസ്മാരക ഹാളിൽ ഘോഷയാത്ര സമാപിച്ചു.

Hot Topics

Related Articles