തിരുവനന്തപുരം: സി പി എം പ്രതിഷേധത്തിനിടെ കെ.പി സി സി ആസ്ഥാനത്ത് കല്ലെറിയുകയും കോമ്പൗണ്ടിനുള്ളിൽ കയറി ആക്രമണം നടത്തുകയും ചെയ്ത സംഭവം കേട്ടുകേൾവിയില്ലാത്തതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാർസിസ്റ്റ് പാർട്ടി തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. ഇതിന് ശക്തമായ തിരിച്ചടി നൽകാൻ കോൺഗ്രസ്സിനും ജനാധിപത്യ വിശ്വാസികൾക്കും അറിയാം. അതിലേക്ക് കാര്യങ്ങൾ കൊണ്ടു പോകരുത്.
മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരവും ഗൗരവമുള്ളതുമായ ആരോപണങ്ങളാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ, എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രാകോപനപരമായ നടപടികളാണു മാർസിസ്റ്റ് പാർട്ടിയുടെ ഉത്തവാദിത്തപ്പെട്ടവരിൽനിന്നുപോലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് മറച്ചുപിടിക്കാനാണു മാർസിസ്റ്റ് പാർട്ടി നേരിട്ട് അക്രമത്തിനു നേതൃത്വം നൽകുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കെ.പി സി സി ആസ്ഥാനത്തിനകത്തു കയറി ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കാൻ പൊലീസ് തയ്യാറാകണം എന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.