വൈക്കം:കെപിപിഎല്ലിൽ നിന്നും സംസ്കരിക്കാതെ മലിനജലം പുറംതള്ളുന്നത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിപിഎല്ലിന് മുന്നിൽ ധർണ നടത്തി. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.സി.ജോഷി അധ്യക്ഷത വഹിച്ചു.ഡിസിസി മെമ്പർ ജെയിംസ് ജോസഫ് സ്വാഗതം ആശംസിച്ചു.കോൺഗ്രസ് നേതാവ് അഡ്വ.പി. പി.സിബിച്ചൻ മുഖ്യപ്രഭാഷണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി പി. വി.പ്രസാദ്, ജയിംസ് ജോസഫ്, ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു,കുര്യാക്കോസ് തോട്ടത്തിൽ,ബി. സുകുമാരൻനായർ , വി.എം.ജോണി തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements