കോട്ടയം : കെ. പി.എൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, കെ. പി.എ. സി നാടകോത്സവം. വജ്ര ജൂബിലി ആഘോഷിക്കുന്ന കെ.പി. എ.സി യുമായി ചേർന്ന് കോട്ടയം കെ പി എസ് മേനോൻ ഹാളിൽ,ഫെബ്രുവരി 25 26 27 28 തീയതികളിൽ കെപിഎസിയുടെ പ്രശസ്തമായ നാല് നാടകങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി,ഒളിവിലെ ഓർമ്മകൾ, മുടിയനായ പുത്രൻ, ഉമ്മാച്ചു തുടങ്ങിയ നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.
നാടകത്തിനു മുന്നോടിയായി വേദിയിൽ സംഗീതപ്രേമികൾക്കായി കരോക്കെ നാടകഗാന അവതരണം ഉണ്ടായിരിക്കുന്നതാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കരോക്കെ കൊപ്പം നാടകഗാനം പാടി അയക്കണമെന്ന് അറിയിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ ദിവസങ്ങളിൽ ഗാനങ്ങൾ ആലപിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496970054 ഈ നമ്പറിൽ ബന്ധപ്പെടുക.