കോട്ടയം : അധ്യാപകരുടെയും ജീവനക്കാരുടെയും ഡി. എ കുടിശിക നിഷേധിച്ച സർക്കാർ നടപടിയിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം റവന്യു ജില്ല കമ്മിറ്റി ഇന്ന് പ്രതിഷേധ ദിനമായി ആചരിച്ചു.21 ശതമാനം കുടിശ്ശിഖയുള്ള ഡി. എ രണ്ട് ശതമാനം മാത്രം വിതരണം ചെയ്യുകയും കുടിശിഖയുടെ കാര്യം ഉത്തരവിൽ പരാമർശിക്കാതിരിക്കുകയും ചെയ്ത് ഡി എ കുടിശിക പൂർണമായും നിഷേധിക്കുന്ന സമീപനം ജീവനക്കാരോടുള്ള വെല്ലുവിളിയാണ്.വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ഈ സന്ദർഭത്തിൽ അർഹമായ ഷാമബത്ത നാലുവർഷമായി വിതരണം ചെയ്യാതെ ജീവനക്കാരെ വഞ്ചിച്ച സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് ജില്ലയിലെ 13 ഉപജില്ലകളിൽ ഉത്തരവിന്റെ കോപ്പി കത്തിച്ചുകൊണ്ട് നടന്ന പ്രതിക്ഷേധം വിവിധ ഉപജില്ലകളിൽ സംസ്ഥാന സെക്രട്ടറി വർഗീസ് ആന്റണി,ജില്ല പ്രസിഡന്റ് ആർ. രാജേഷ് ബിനു സോമൻ, പി. പ്രദീപ്, വി. പ്രദീപ് കുമാർ,ജോസഫ് എൻ ഡി എന്നിവർ ഉദ്ഘാടനം ചെയ്തു. ബിനു ജോയ്,ജില്ല സെക്രട്ടറി മനോജ് വി പോൾ, ജേക്കബ് ചെറിയാൻ, പി. ആർ ശ്രീകുമാർ, ജോസഫ് എൻ ഡി, കെ. ജെ. സെബാസ്റ്റ്യൻ,രാജീവ് കുമാർ ആർ, റിൻസ് വർഗീസ്, മനോജ് ജോസഫ്, ബോബി എ ചാണ്ടി, സാറാമ്മ വർഗീസ്, റെയ്ച്ച