വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ ഫണ്ട് ഉടനടി അനുവദിക്കുക- കെപിസിടിഎ പ്രക്ഷോഭത്തിലേക്ക്

ഏറ്റുമാനൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ പി എസ് ടി എ ഏറ്റുമാനൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ എ. ഇ. ഒ ഓഫീസ് പിടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഏറ്റുമാനൂർ ഉപ ജില്ലാ പ്രസിഡണ്ട് ജോമി പെരുമ്പടപ്പിൽ അധ്യക്ഷത വഹിച്ചു. ധർണ
കെ പി എസ് ടി എ മുൻ സംസ്ഥാന കമ്മിറ്റി അംഗം
എബ്രഹാം ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. റോസി വർഗീസ്, ജോൺസ് കെ, ജിജു ജോസഫ്, ദീപ സോമൻ ബിജു ജോസഫ്,സോജൻ കെ ജോസഫ് , ലിസി ജോൺ,തുടങ്ങിയവർ സംസാരിച്ചു.

Advertisements

വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിന്റെ ഫണ്ട് അനുവദിക്കാത്തതിലും, പാചക തൊഴിലാളികളുടെ വേതനം നൽകാത്തതിലും പ്രതിഷേധിച്ചും, ഗ്യാസിനും പലവ്യഞ്ജന പച്ചക്കറിക്കും വിലവർദ്ധനവ് ഉണ്ടായിട്ടും നിലവിലുണ്ടായിരുന്ന ഒരു കുട്ടിക്ക് 8 രൂപ എന്ന തുക വർധിപ്പിക്കാത്ത സാഹചര്യത്തിൽ ഈ ഫണ്ട് വർദ്ധിപ്പിക്കണമെന്നും, ഉച്ചഭക്ഷണ ക്രമീകരണത്തിൽ അധ്യാപകർ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളിൽ ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ധർണ നടത്തിയത്.

Hot Topics

Related Articles