കോട്ടയം: നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന് എതിരെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന ദിവസമായ ഇന്ന് രാവിലെ ഒൻപത് മണിയോടെ പ്രതിപക്ഷ കൗൺസിലർമാർ കോട്ടയം നഗരസഭ ഹാളിൽ എത്തി. കോൺഗ്രസും – ബിജെപിയും ഒന്നിച്ച് നിന്ന് അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുമെന്ന് ഉറപ്പായതോടെയാണ് പ്രതിപക്ഷ കൗൺസിലർമാർ അതി രാവിലെ തന്നെ കോട്ടയം നഗരസഭ കൗൺസിൽ ഹാളിൽ എത്തിയത്. ഇത് തുടർച്ചയായ രണ്ടാം തവണയായ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം കോട്ടയം നഗരസഭയിൽ ക്വാറം തികയാതെ പരാജയപ്പെടുമെന്ന് ഉറപ്പായത്.
കഴിഞ്ഞ ഏഴിനാണ് കോട്ടയം നഗരസഭയിലെ ക്ലർക്ക് ആയിരുന്ന അഖിൽ സി.വർഗീസ് മൂന്നു കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന വിവരം പുറത്തു വന്നത്. തുടർന്ന്, പ്രതിപക്ഷം കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. തുടർന്ന് ഇന്ന് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ കോൺഗ്രസ് വിട്ടു നിൽക്കകുയായിരുന്നു. തുടർന്ന് ബിജെപി കൂടി വിട്ടു നിൽക്കാൻ തീരുമാനിച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസാകില്ലെന്ന് ഉറപ്പായത്. 52 അംഗ നഗരസഭ കൗൺസിലിൽ സ്വതന്ത്ര അംഗമായ ബിൻസി സെബാസ്റ്റ്യന്റെ പിൻതുണയോടെ 22 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എൽഡിഎഫിനും 22 അംഗങ്ങളും, ബിജെപിയ്ക്ക് എട്ട് അംഗങ്ങളുമാണ് ഉള്ളത്.