കോട്ടയം : പരിസ്ഥിതി ദിനത്തിൽ കെ. റെയിലിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി. കെ.റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർ കെ. റെയിൽ സർവേക്കല്ല് പറിച്ചെറിഞ്ഞ കുഴികളിലാണ് തൈ നട്ടത്. സമരം ശക്തമായി കേരളം മുഴുവൻ വ്യാപിക്കുന്നതിന് ഇടയാക്കിയ ചങ്ങനാശേരി തൃക്കൊടിത്താനത്ത് , സർവേക്കൽ പറിച്ച കുഴിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്റു കുര്യൻ ജോയ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്,ജിൻഷാദ് ജിന്നാസ് , യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോബിച്ചൻ കണ്ണംമ്പള്ളി, മാർട്ടിൻ സ്കറിയ , ജിൻസൺ മാത്യു, പി.എച്ച് നാസർ , റിജു ഇബ്രാഹിം, ആന്റണി കുന്നുംപുറം, പി എൻ നൗഷാദ് , സിംസൺ വേഷ്ണാൽ, കുര്യാക്കോസ് ഐസക്ക് , ഫാദിൽ ഷാജി , ബിബിൻ വർഗ്ഗീസ്,അപ്പു എസ് ആലുങ്കൽ, ടോണി കുട്ടൻ പേരുർ , അജീഷ് മാത്യു , ആന്റോ , ജോജി ഓലിക്കര എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതിക്കെതിരെ പ്രകൃതിക്കൊപ്പം” എന്ന മുദ്രാവാക്യവുമായാണ് പരിസ്ഥിതി ദിനം കെ റെയിൽ വിരുദ്ധ ദിനമായി യൂത്ത് കോൺഗ്രസ് ആചരിച്ചത്. സമരത്തിന്റെ ഭാഗമായി കെ റെയിൽ കടന്നുപോകുന്നയിടങ്ങളിൽ വൃക്ഷതൈകൾ നട്ടു. കെ റെയിൽ കടന്നുപോകാത്ത സ്ഥലങ്ങളിലും സമരത്തിന് പിന്തുണയുമായി പ്രവർത്തകർ തൈ നട്ടു. തുടർന്ന് കെ. റെയിലിനെതിരെയുള്ള സ്ഥിരം സമര പന്തലിലെ സമരക്കാർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൃക്ഷത്തെകൾ കൈ മാറി.