കെ.റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം; കോട്ടയം ജില്ലയിൽ ബിജെപി പദയാത്ര മാർച്ച് 25 മുതൽ

കോട്ടയം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ നയിക്കുന്ന പദയാത്ര മാർച്ച് 25,26,27 തീയതികളിൽ നടക്കും. പദയാത്ര മാർച്ച് 25 -ന് മടപ്പള്ളി മാമ്മൂട് രാവിലെ 9 മണിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് .കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും .കെ റെയിൽ പദ്ധതി കടന്നു പോവുന്നതിലൂടെ ദുരിതമനുഭവിക്കുന്ന, കുടിയിറക്കപെടുന്ന ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലൂടെയാണ് പദയാത്ര കടന്നു പോവുന്നത്.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര മാർച്ച് 27-ന് മുളക്കുളത്തു സമാപിക്കും.പദയാത്രയിൽ ബിജെപി സംസ്ഥാന നേതാക്കന്മാരടക്കം വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.

Advertisements

എൽ.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ഒരു രീതിയിലും പ്രയോജനകരമല്ലെന്നു നേതാക്കൾ പറഞ്ഞു. അത് പോലെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ആയിരക്കണക്കിന് കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടാൻ ഇടയാക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യക്തമായ ഡി പി ആറോ ,പാരിസ്ഥിതിക ആഘാത പഠനമോ ഒന്നും ഇല്ലാതെ ജനങ്ങൾക്ക് ദോഷകരമാവുന്ന പദ്ധതി നടപ്പാക്കി മുഖ്യമന്ത്രിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണ്.2022-ലെ കേന്ദ്ര ബഡ്ജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 400 വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് ലഭിക്കും എന്ന് കേന്ദ്ര സർക്കാർ പറഞ്ഞ സാഹചര്യത്തിൽ ഇത്തരം പദ്ധതി അടിച്ചേൽപ്പിക്കുന്നതിനു പകരം വന്ദേ ഭാരത് ട്രെയിനുകൾ ഓടാൻ പറ്റുന്ന രീതിയിൽ ട്രാക്കുകളുടെ വിപുലീകരണത്തിനു വേണ്ട സഹായമാണ് സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കേണ്ടതെന്നും നേതാക്കൾ പറഞ്ഞു. പത്ര സമ്മേളനത്തിൽ കെ റെയിൽ വിരുദ്ധ പദയാത്രയുടെ ജനറൽ കൺവീനർ ബി .രാധാകൃഷ്ണ മേനോൻ ,ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.