കെ.റെയിൽ സർവേയ്ക്ക് ഉദ്യോഗസ്ഥ സംഘം നട്ടാശേരിയിലേയ്ക്ക്; കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയിൽ സംഘർഷാവസ്ഥ; പ്രതിഷേധം ശക്തമാകുന്നു

കോട്ടയം: കെ.റെയിൽ ഉദ്യോഗസ്ഥ സംഘം സർവേയ്ക്കായി എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയിൽ സംഘർഷാവസ്ഥ. നാട്ടുകാർ സംഘടിച്ചതോടെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചിട്ടുണ്ട്. ഇവിടെ എൺപതോളം വീടുകളെ കെ.റെയിൽ ബാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ ഇവിടെ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ഇവിടെ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയിരിക്കുന്നത്.

Advertisements

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ്, നഗരസഭ അംഗം സാബു മാത്യു എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകളാണ് നട്ടാശേരിയിൽ തടിച്ചു കൂടിയിരിക്കുന്നത്. ശക്തമായ പ്രതിഷേധമാണ് നാട്ടുകാർ ഇവിടെ ഉയർത്തുന്നത്. കോട്ടയം നഗരസഭയിലെ വാർഡിലൂടെയാണ് ഈ സർവേ നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ കെ.റെയിൽ പദ്ധതിയുടെ ഭാഗമായി സർവേയ്ക്ക് ഉദ്യോഗസ്ഥർ സ്ഥലത്ത് ഇതുവരെയും എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ആളുകൾ തടിച്ചു കൂടി നിൽക്കുന്നുണ്ട് ഇവിടെ. പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ വിവരം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ തടിച്ചു കൂടിയിരിക്കുന്നത്.

ആർക്കും യാതൊരുനോട്ടീസും നിലവിൽ നൽകിയിട്ടില്ലെന്ന് അഡ്വ.പ്രിൻസ് ലൂക്കോസ് ആരോപിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. കേന്ദ്രം പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ല. ഈ പദ്ധതിയെപ്പറ്റി യാതൊരു വ്യക്തതയുമില്ല. പാറമ്പുഴയിലെ ജനങ്ങൾ ഈ വിഷയത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles