കൊച്ചി: ഇന്ത്യയെ മതാധിഷ്ടിത രാജ്യമാക്കാൻ സംഘപരിവാർ സംഘടനകൾ നിരന്തര പരിശ്രമം നടത്തുകയാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. നിരവധി ദേശീയ പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളിലൂടെയും ദേശാഭിമാനികൾ ജീവത്യാഗം ചെയ്തും നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ചെറുത്ത് നിൽപ്പും പ്രതിരോധവും തീർക്കേണ്ട സമയമാണെന്നും മന്ത്രി പറഞ്ഞു. മൂവാറ്റുപുഴയിൽ എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.കെ.എൻ. സുഗതൻ, സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ, ഇ.കെ. ശിവൻ, ജോളി പൊട്ടയ്ക്കൽ, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, എ.എ. സഹദ്, ഗോവിന്ദ്. എസ്, സി.എ. സതീഷ്, ജി.ഗോകുൽ ദേവ്, ഡിവിൻ കെ. ദിനകരൻ, കെ.ബി. നിസാർ, പി.ബി. ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.