കർണാടകയില്‍ ഗാർഹിക തൊഴിലാളികൾക്ക് ഇനി നിശ്ചിത വേതനം ; ഒപ്പം പെൻഷനും

ബംഗളൂരു: കർണാടകയില്‍ ഗാർഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിന് ശമ്ബള കാർഡ് ( റേറ്റ് കാർഡ്) നിലവില്‍ വരുന്നു.സാമൂഹിക സുരക്ഷ, മിനിമം വേതനം, പെൻഷൻ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ ഗാർഹിക തൊഴിലാളി (സാമൂഹിക സുരക്ഷയും ക്ഷേമവും) ബില്ലിന്റെ പ്രധാന ഭാഗമായിരിക്കും ഇത്. പദ്ധതി സർക്കാർ ഇടയ്ക്കിടെ നിരീക്ഷിക്കുകയും പുതുക്കുകയും ചെയ്യും.

Advertisements

നിലവില്‍ കർണാടകയില്‍ ഗാർഹിക തൊഴിലാളികള്‍ക്ക് വേതനത്തിന്റെ കാര്യത്തില്‍ നഗര-ഗ്രാമപ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പല തൊഴിലാളികള്‍ക്കും അർഹിക്കുന്ന വേതനം ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബില്‍ അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. ചെയ്യുന്ന ജോലികളും അവയ്ക്കായെടുക്കുന്ന സമയവും അനുസരിച്ച്‌ പൊതുവായ വേതന പദ്ധതി കൊണ്ടുവരും. ഓരോ ജോലിക്കും ഒരു വേതനം നിശ്ചയിക്കും. അതനുസരിച്ച്‌ ഗാർഹിക തൊഴിലാളികളുടെ ശമ്ബളം നിർണയിക്കുമെന്നാണ് സർക്കാർ വൃത്തങ്ങള്‍ നല്‍കുന്ന ഉറപ്പ്.

Hot Topics

Related Articles