കെ.ആർ.പ്രസന്നകുമാറിൻ്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊല്ലാട് : സി പി എം മുൻ കൊല്ലാട് ലോക്കൽ കമ്മറ്റി അംഗവും, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മുൻ കോട്ടയം ജില്ലാ പ്രസിഡൻ്റും ആയിരുന്ന കെ.ആർ.പ്രസന്നകുമാറിൻ്റെ നിര്യാണത്തിൽ സി പി എം കൊല്ലാട് ലോക്കൽ കമ്മറ്റി ഓഫീസിൽ അനുശോചനയോഗം ചേർന്നു. ഏരിയാ കമ്മറ്റി അംഗം പി.സി.ബഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി.വി.ചാക്കോ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയാ കമ്മറ്റി അംഗം ഏ.ജി.രവീന്ദ്രൻ, പനച്ചിക്കാട് ലോക്കൽ കമ്മറ്റി അംഗം കെ.എസ്.സജീവ്, ജെ.രാജേഷ്, മോൻസി വർഗ്ഗീസ്, ഷാജി.പി.ഉതുപ്പ്, രെജുകുമാർ.കെ.ജി, പി.കെ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles