മകളുടെ മരണവുമായി ബന്ധപെട്ട് നടക്കുന്ന അന്വേഷണത്തിൽ തങ്ങൾക്ക് നീതി ലഭിക്കണം ഡോ വന്ദനയുടെ മാതാപിതാക്കൾ കേന്ദ്ര മന്ത്രി സ്മ്യതി ഇറാനിയോട് 

കടുത്തുരുത്തി: മകളുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലൂടെ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. നീചമായ കുറ്റകൃത്യം നടത്തിയ പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. ഇനിയൊരു കുടുംബത്തിനും ഈ ദുര്‍ഗതി വരരുതെന്നും മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും മന്ത്രിയോട് ആവശ്യപ്പെട്ടു. 

Advertisements

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ മുട്ടുചിറയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോടാണ് മാതാപിതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സ്മൃതി ഇറാനി നമ്പിച്ചിറക്കാലായിലെ വീട്ടിലെത്തിയത്. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ വന്ദനയുടെ കുടുംബം മന്ത്രിയുമായി വിശദമായി സംസാരിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രിയില്‍ പ്രതി വന്ദനയ്ക്ക് നേരെ അക്രമം നടത്തുന്ന സമയത്ത് പോലീസിനും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉണ്ടായ വീഴ്ചകളും കുടുംബം മന്ത്രിയ്ക്ക് മുന്നില്‍ വിവരിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള കുടുംബത്തിന്റെ ആശങ്കകളും രക്ഷിതാക്കള്‍ മന്തിയുമായി പങ്കുവെച്ചു.   വീടിന് മുന്നിലെ വന്ദനയുടെ സ്മൃതി മണ്ഡപത്തില്‍  പൂക്കള്‍ അര്‍പ്പിച്ച ശേഷമാണ് സ്മൃതി ഇറാനി മടങ്ങിയത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍,  എന്നിവവരും മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.