പത്തനംതിട്ട : കെ റ്റി യു സി (ബി ) 53ആം ജന്മദിനം ആചാരിച്ചു. ജില്ലയിൽ സമീപകാലത്തു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച നരബലിയും ദുർമന്ത്രവാദവും സാംസ്കാരിക കേരളത്തിന് അപമാനമാണ്. അനാചാരങ്ങളെ ശക്തമായി തടയുന്നതിന്റെ ഭാഗമായി കുറ്റവാളികൾക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുവാൻ ആവശ്യമെങ്കിൽ നിയമഭേദഗതി ചെയ്യുവാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കെ റ്റി യു സി ജന്മദിനം ഉത്ഘാടനം ചെയ്തുകൊണ്ട് കേരളാ കോൺഗ്രസ് (ബി ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി കെ ജേക്കബ് ആവശ്യപ്പെട്ടു. കെ റ്റി യു സി ജില്ലാ സെക്രട്ടറി മുരളീധരൻ ഓമല്ലൂർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് സാം ജോയ്ക്കുട്ടി, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ഡാനിയേൽ, അഡ്വ. ജോൺ പോൾ മാത്യു, പുരുഷോത്തമൻ,ജിജു എബ്രഹാം,റബേഖ ബിജു, മണിയമ്മ, ബിജു തോമസ് , അനിൽ തോമസ്, ബിജു എബ്രഹാം, ഷിബു ജോൺ ഊട്ടുപാറ,ജിബു എബ്രഹാം,കൃഷ്ണൻകുട്ടി കെ , എബ്രഹാം സി, സജി, ജോജി ആന്റണി എന്നിവർ പ്രസംഗിച്ചു.