കൊച്ചി: കെ.എസ്.ഇ.ബി വാഴവെട്ടൽ കേസിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കെ എസ് ഇ ബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകൾ കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി അധികൃതര്‍ വെട്ടി നശിപ്പിച്ചത്. മൂലമറ്റത്ത് നിന്നെത്തിയ ലൈൻ മെയിന്റ്നൻസ് സബ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കുലച്ചുനിന്ന വാഴയാണ് വെട്ടി നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കര്ഷകന് പറയുന്നത്. സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതിമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൃഷിവകുപ്പുമായി ആലോചിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുമെന്നും വൈദ്യുതി ലൈനിന് ഭീഷണിയായത് കൊണ്ടാണ് വാഴ വെട്ടിയതെന്നാണ് കെഎസ്ഇബി റിപ്പോർട്ടെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞത്.