കെഎസ്‌ഇബി ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിന് ഇനി മുതൽ പലിശ ലഭിക്കും; ബില്ലില്‍ കുറവ് വരും 

കെഎസ്‌ഇബി ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിന് ഇനി മുതൽ പലിശ ലഭിക്കും. ബില്ലില്‍ കുറവ് വരുകയും ചെയ്യും. ഉപഭോക്താക്കളില്‍ നിന്ന് കെ എസ് ഇ ബി സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കും.ഇത് എല്ലാ ഉപഭോക്താക്കള്‍ക്കും മെയ് – ജൂണ്‍ – ജൂലൈ മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്ത് നല്‍കും. ക്യാഷ് ഡെപ്പോസിറ്റ് പലിശ: നാം വൈദ്യുതി കണക്ഷൻ എടുക്കമ്ബോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടയ്‌ക്കേണ്ടതുണ്ട്.

Advertisements

ഇലക്‌ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) പ്രകാരം, ദ്വൈമാസ ബില്‍ നല്‍കപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബില്‍ തുകയുടെ മൂന്ന് ഇരട്ടിയും പ്രതിമാസ ബില്‍ ലഭിക്കുന്നവര്ക്ക് ശരാശരി ബില്‍ തുകയുടെ രണ്ടിരട്ടിയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലനിർത്തേണ്ടത്. ഈ തുകയ്‌ക്ക് KSEB ഓരോ സാമ്ബത്തിക വര്‍ഷവും ആ വര്‍ഷം ഏപ്രില്‍ ഒന്നാം തീയതി നിലവിലുള്ള ബാങ്ക് പലിശ നിരക്കില്‍ പലിശ നല്‍കുന്നുണ്ട്.2023-24 ല്‍ 6.75% ആണ് പലിശ നിരക്ക്. ഉദാഹരണത്തിന്, 600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലില്‍ അഡ്ജസ്റ്റ്‌മെന്റ് ആയി കാണിച്ച്‌ കുറയ്‌ക്കും. (കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസം ആ തുക കെ എസ് ഇ ബി യുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്.)

Hot Topics

Related Articles