കെഎസ്ഇബി ജീവനക്കാരനെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് പുതുപ്പള്ളി സ്വദേശി;ഹൃദയാഘാതമാണ് മരണ കാരണം എന്ന് സൂചന

പാലക്കാട്: കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സര്‍ക്കിള്‍ ഓഫീസിലെ ജീവനക്കാരനായ മുഹമ്മദലിയെയാണ് ഓഫീസിനകത്ത്
മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements

പുതുപ്പള്ളി സ്വദേശിയാണ് മരിച്ച മുഹമ്മദലി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബിയില്‍ ലെെന്‍മാനായി ജോലി ചെയ്ത് വരികയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് പുലര്‍ച്ചെ ഷിഫ്റ്റിലുള്ള ജീവനക്കാരന്‍ ഓഫീസിലെത്തിയപ്പോഴാണ് മുഹമ്മദലി ബോധരഹിതനായി കിടക്കുന്നത് കണ്ടത്. മുഹമ്മദലി രാത്രി ഡ്യൂട്ടിക്ക് കയറിയതായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.