പുരപ്പുറത്തു നിന്നും വൈദ്യുതിയെടുക്കാം; അതും സബ്‌സിഡിയോടെ; പുരപ്പുറത്തു നിന്നുള്ള വൈദ്യുതി പദ്ധതി സജീവമാക്കി കെ.എസ്.ഇ.ബി

തിരുവല്ല: പുരപ്പുറത്തു നിന്നും വൈദ്യുതിയെടുക്കാം, അതും സബ്‌സിഡിയോടെ.! കെ.എസ്.ഇബിയുടെ സൗര പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ തിരുവല്ലയിലും സൗരോർജ പദ്ധതി കെ.എസ്.ഇ.ബി സജീവമാക്കുന്നത്. സംസ്ഥാനത്ത് എമ്പാടും ആരംഭിച്ചു വിജയിപ്പിച്ച പദ്ധതിയാണ് പത്തനംതിട്ട ജില്ലയിലും സജീവമാക്കിയിരിക്കുന്നത്. സൗര പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വീടുകളുടെ പുരപ്പുറത്ത് സൗരനിലയം സ്ഥാപിക്കാം എന്നതായിരുന്നു പദ്ധതി. ആകർഷകമായ സബ് സിഡിയാണ് ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി വാഗ്ദാനം ചെയ്യുന്നത്.

Advertisements

വീടിന്റെ മേൽക്കൂരയിൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെങ്കിൽ ഈ സൗരോർജ പദ്ധതി സ്ഥാപിക്കാം. വീട്ടാവശ്യത്തിനുള്ള വൈദ്യുതി വീട്ടിൽ തന്നെ സ്ഥാപിക്കുന്നതിനും, ഉത്പാദിപ്പിക്കുന്നതിനും സാധിക്കും. വീട്ടിൽ ആവശ്യത്തിനുള്ള വൈദ്യുതി എടുത്ത ശേഷം ബാക്കിയുള്ള വൈദ്യുതി കെ.എസ്.ഇബിയ്ക്കു വിൽക്കുന്നതിനും ഇതുവഴി പദ്ധതിയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം നിശ്ചയിച്ച ബഞ്ച് മാർക്ക് പദ്ധതിയുടെ 40 ശതമാനം വരെ സബ് സിഡിയായി ലഭിക്കുകയും ചെയ്യും. സബ് സിഡി തുക കിഴിച്ചുള്ള തുക മാത്രം നൽകിയാൽ മതിയാകും. കെ.എസ്.ഇബി എംപാനൽ ചെയ്ത കമ്പനികൾ ചെയ്യുന്ന പുരപ്പുറ സോളാർ പദ്ധതിയ്ക്കാണ് സബ് സിഡി ലഭിക്കുക. കെ.എസ്.ഇബിയുടെ വെബ് സൈറ്റിൽ ഇതു സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ലഭിക്കും.

Previous article
Next article

Hot Topics

Related Articles