വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടങ്ങൾക്ക് കരുത്തു പകരുക: എഫ്എസ്ഇടിഒ

കോട്ടയംഃ രാജ്യത്തെ വൈദ്യുതിമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വൈദ്യുതി നിയമഭേദഗതി 2021 ബിൽ കൊണ്ടുവന്നത്. വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ സംരംഭകരെ അനുവദിക്കാമെന്നും അതിനവർക്ക് ലൈസൻസ് വേണ്ട എന്നുമാണ് ബില്ലിൽ പ്രധാനമായും വ്യവസ്ഥ ചെയ്യുന്നത്.

Advertisements

വൈദ്യുതി വിതരണ രംഗത്ത് എല്ലാ സർക്കാർ ഇടപെടലുകളും നിയന്ത്രണങ്ങളും ഒഴിവാക്കി കോർപ്പറേറ്റ് വൽക്കരണത്തിന് വഴിയൊരുക്കുകയാണ്. പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്തതുമായ അതിവിപുലമായ വൈദ്യുത വിതരണ ശൃംഖലകളാണ് സ്വകാര്യ കമ്പനികൾക്ക് വിട്ടു കൊടുക്കേണ്ടി വരുന്നത്. സംസ്ഥാന സർക്കാരിനോ റഗുലേറ്ററി കമ്മീഷനോ ഇവയിൽ യാതൊരു നിയന്ത്രണവും ഇല്ലാതാവുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിതരണം സ്വകാര്യ കമ്പനികൾ നടത്തുന്നതോടെ വൈദ്യുതി ചാർജ്ജ് കൂടുകയും സമൂഹത്തിലെ ദുർബല വിഭാഗത്തിനും കർഷകർക്കും വൈദ്യുതി അപ്രാപ്യമാവുകയും ചെയ്യും. ഫെഡറൽ തത്വങ്ങൾക്കെതിരായി സംസ്ഥാനങ്ങളുടെ അധികാരത്തിൻ മേലുള്ള കടന്നുകയറ്റം കൂടിയാണിത്.

വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങൾ ഉയർന്നു വരികയാണ്. ഉത്തർപ്രദേശ് സർക്കാരിന്റെ വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി ജീവനക്കാർ നടത്തിയ ഐതിഹാസിക സമരത്തിനു മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. രാജ്യത്തെ കർഷക പോരാട്ടത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് വൈദ്യുതി നിയമഭേദഗതി 2021 ബിൽ പിൻവലിക്കണമെന്നായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കേന്ദ്രസർക്കാർ വാക്കുപാലിക്കുവാൻ തയ്യാറായിട്ടില്ല.

ജമ്മുകാശ്മീരിലെ വൈദ്യുതി സ്വകാര്യവൽക്കരണ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ വൈദ്യുതി ജീവനക്കാർ സംയുക്തമായി 2021 ഡിസംബർ 17 മുതൽ നടത്തിയ അനിശ്ചിതകാല പണിമുടക്കം വിജയംകണ്ടു. സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്നും ജമ്മു കാശ്മീർ സർക്കാർ പിന്നോട്ട് പോയി. ചാണ്ഡിഗഡിലും പുതുച്ചേരിയിലും വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.ചാണ്ഡിഗഡിലെ വൈദ്യുതി ജീവനക്കാർ ഫെബ്രവരി 1 ന് ഏകദിന പണിമുടക്കും, സർക്കാർ പിന്നോട്ട് പോകുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചു. പുതുച്ചേരിയിലെ 2600 ഓളം വരുന്ന വൈദ്യുതി ജീവനക്കാർ ഫിബ്രവരി 1 മുതൽ അനിശ്ചിതകാല പണിമുടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്..

വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പ്രക്ഷോഭങ്ങൾക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യത്തെ പണിയെടുത്ത് ഉപജീവനം നടത്തുന്ന എല്ലാ വിഭാഗം ആളുകളും ഇതിനോട് ഐക്യപ്പെടുകയാണ്. കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫിബ്രവരി 1 ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസുകൾക്ക് മുന്നിലും കോവിഡ് മാനദണ്ഡം പാലിച്ച് പ്രകടനം നടത്തി.

കോട്ടയം സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന പ്രകടനം എന്‍ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോന്‍ ജോര്‍ജ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. കോട്ടയം ടൗൺ ഏരിയയില്‍ എന്‍ജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, സിയാദ് ഇ എസ്‌, കെ ഡി സലിംകുമാര്‍, ലക്ഷ്മി മോഹന്‍, കെ പി അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍പ്പൂക്കര ഏറ്റുമാനൂർ ഏരിയയില്‍ എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ കെ ആർ ജീമോൻ, എം എഥേൽ, ഏരിയാ സെക്രട്ടറി ബിലാൽ കെ റാം, വൈസ് പ്രസിഡന്റുമാരായ രാജേഷ്, അനീഷ്, ജോയിന്റ് സെക്രട്ടറി അനൂപ് ചന്ദ്രന്‍, ഏരിയ ട്രഷറർ സുമ, ഏരിയ സെക്രട്ടറി ഡോ.ഷാനിസ്, ഏരിയ ട്രഷറർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പാമ്പാടിയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം സജിമോൻ തോമസ്, കെ. ജി.ഒ.എ. ഏരിയ പ്രസിഡന്റ് ഡോ. ജോൺസൺ മാത്യു, അനിലാൽ, പ്രവീൺ, പി.എൻ. അഞ്ജന എന്നിവർ സംസാരിച്ചു.

വൈക്കത്ത് എന്‍ജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ വിപിനന്‍, സരിത ദാസ്, കെ ജി അഭിലാഷ്, എം ജി ജയ്‍മോന്‍,സരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പാലായില്‍ ജി സന്തോഷ് കുമാർ, പി എം സുനിൽ കുമാർ, കെ കെ പ്രദീപ്, അഭിലാഷ് കെ ടി, ഷിഹാബ് പി ഇ, കിഷോര്‍ പി എം (എന്‍ജിഒ യൂണിയൻ), രാജ്‍കുമാര്‍ കെ (കെജിഒഎ), സെലി ആര്‍ (കെജിഒഎ), വിശ്വം പി എസ്‌, ഷാജി കെ പി, സുമേഷ് (കെഎംസിഎസ്‍യു) തുടങ്ങിയവര്‍ സംസാരിച്ചു. ചങ്ങനാശ്ശേരിയില്‍ കെഎംസിഎസ്‍യു സംസ്ഥാന കമ്മിറ്റിയംഗം എം ആര്‍ സാനു, എന്‍ജിഒ യൂണിയൻ ജില്ലാ കമ്മറ്റിയംഗങ്ങളായ കെ ജെ ജോമോന്‍, സി എല്‍ ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയില്‍ എന്‍ജിഒ യൂണിയൻ ഏരിയ സെക്രട്ടറി എസ്‌ രാജി, കെജിഒഎ ഏരിയ സെക്രട്ടറി ഷെമീര്‍ വി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.