കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ 23-ാം സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു : സമ്മേളനം സെപ്റ്റംബർ 22 മുതൽ 24 വരെ 

കോട്ടയം : കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ 23-ാം സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. സെപ്റ്റംബർ 22,23, 24, തീയതികളിൽ കോട്ടയത്ത് നടക്കുന്ന കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന ത്തിന്റെ സ്വാഗത സംഘരൂപീകരണയോഗം  കെ.പി.എസ് മേനോൻ ഹാളിൽ സി ഐ ടി യു ദേശീയ വർക്കിംഗ് കമ്മിയംഗം എ.വി റസ്സൽ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന സോണൽ സെക്രട്ടറി ശ്രീല കുമാരി അധ്യക്ഷത വഹിച്ചു.

Advertisements

യോഗത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാർ സമേളനത്തിന്റെ ലക്ഷ്യ ങ്ങളെക്കുറിച്ചും വൈദ്യുതി മേഖല രാജ്യത്ത് നേരിടുന്ന വെല്ലുവിളി കളെ കുറിച്ചും വിശദീകരണം നടത്തി. അഡ്വ. കെ അനിൽ കുമാർ , കെ. എം രാധാകൃഷ്ണൻ, എം.കെ പ്രഭാകരൻ , സി.എൻ സത്യ നേശൻ , അഡ്വ. വി. ജയപ്രകാശ് ഷീജ അനിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എൻ.ജി.ഒ യൂണിയൻ നേതാവ് വി. കെ  ഉദയൻ വർക്കേ സ് അസോസിയേഷൻ നേതാവ് എം. ബി. പ്രസാദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സoഘടനയുടെ സംസ്ഥാന ഭാരവാഹി. കെ.എസ് സജീവ് സ്വാഗത വും , ബി. ബിനു നന്ദിയും രേഖപ്പെടുത്തി. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ കോട്ടയം എം.പി. തോമസ് ചാഴിക്കാടൻ , വൈക്കം വിശ്വൻ , അഡ്വ. കെ. അനിൽകുമാർ. , അഡ്വ കെ.  സുരേഷ് കുറുപ്പ്, ദേശാഭിമാനി ജനറൽ മാനേജർ കെ. ജെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു. എന്നിവർ രക്ഷാധികാരികളായും . എ. വി റസൽ അധ്യ ക്ഷനായും, ബി. ബിനു കൺവീനറുമായും 251 അംഗ സ്വാഗതസംഘത്തിന്റെ നിർദ്ദേശം സംഘടന ഭാരവാഹി കുര്യൻ സെബാസ്റ്റ്യൻ അവതരിപ്പിച്ചു. 

വിവിധ വർഗ്ഗ ബഹുജന സംഘടനാ നേതാക്കളും ഭാരവാഹികളുമടങ്ങിയ വിപുലമായ സ്വാഗതസംഘ യോഗം  സെപ്റ്റംബർ 22, 23, 24 തീയതി കളിൽ മാമൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന എക്സി ബിഷൻ , കലാ ജാഥ, കായിക മത്സരങ്ങൾ വിവിധ ജില്ലകളിൽ സെമിനാറുകൾ സാംസ്കാരിക സന്ധ്യകൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികൾ നടത്തുന്നതിനു തീരുമാനിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.