മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം: മരിച്ചത് മുണ്ടക്കയം സ്വദേശി

കോട്ടയം : മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെ.എസ് സുരേഷാണ് മരണപ്പെട്ടത്.
രാവിലെ 11 മണിയോടെ മുണ്ടക്കയം അസംമ്പനിയിലായിരുന്നു സംഭവം. വൈദ്യുതി ലൈനിലിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Advertisements

Hot Topics

Related Articles