കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 16 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 16 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ടച്ചിങ്‌ വർക്ക്‌ ഉള്ളതിനാൽ കടുവാമൂഴി, പുളിഞ്ചുവട്, മുട്ടം കവല, അരുവിത്തുറ, ആറാം മൈൽ, ചേന്നാട് കവല, 8 ബങ്ക്, പെരുനിലം റോഡ്, പോലീസ് സ്റ്റേഷൻ, കോളേജ് റോഡ്, ആനിപ്പടി എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ   പഴയിടത്തുപടി, കിഴക്കേടത്ത് പടി എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി ഭാഗികമായി   വൈദ്യുതി മുടങ്ങും. 

Advertisements

ഗാന്ധിനഗർ ഇലക്ട്രിക്കൽ   സെക്ഷൻ പരിധിയിൽ  ടച്ചിങ് ക്ലിയറൻസ്  നടത്തുന്നതിനാൽ,   9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും                                               ആറാട്ടു കടവ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9am മുതൽ 5pm വരെ പൂർണമായും വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  പിച്ചനാട്ടുകുളം, നൊച്ചു മൺ, പോൾ കാസ്റ്റിംഗ് , തൊമ്മിപ്പീടിക,  എന്നീ ട്രാൻസ് ഫോർമറുകളിൽ  പൂർണ്ണമായും തുഞ്ചത്തു പടി , ഞാലിയാകുഴി, പരിപാലന, രേവതിപ്പടി, പടിയറക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും   9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നെല്ലിക്കൽ ഭാഗത്തു  9 മുതൽ 5വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ഉറവ കമ്പനി; വിം കോ; പോളി പ്രിന്റ്. സീ ടൻ , മൈത്രിനഗർ: ശ്രീ ശങ്കര എന്നീ ട്രാൻസ് ഫോർമറുകളിൽ  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചീനിക്കുഴി, ഓക്സിജൻ കഞ്ഞിക്കുഴി, നീലിമ, അഞ്ചേരി ടവർ, ആന്ധ്ര ബാങ്ക്, വെട്ടിയിൽ, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, കളക്ട്രേറ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ  കാക്കത്തോട്, അരുവിക്കുഴി, കല്ലാടുംപോയ്ക ഭാഗങ്ങളിൽ  9.30 മുതൽ 12,15 വരെ വൈദുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചെറുകാട്ടിൽ പടി, ഇൻഡസ് ടവർ, കടപ്പൂരു, മാടത്തിപറമ്പ്, പിണ്ടിപ്പുഴ, ചേർപ്പുങ്കൽ ചർച് എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.