കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 21 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 21 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കൂരോപ്പട കവല,പടിഞ്ഞാറ്റക്കര റോഡ്, അമ്പലപ്പടി, മാച്ച് ഫാക്ടറി, ചെമ്പരത്തി മൂട്, കിസാൻ കവല ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കീരിയാത്തോട്ടം, അലിമുക്ക്, തലനാട് പഞ്ചായത്ത് പടി, എൻഎസ്എസ്, കാളക്കൂട് , തലനാട് ബസ് സ്റ്റാൻഡ്, അയ്യമ്പാറക്കവല എന്നീ ട്രാൻസ്ഫോർമർകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഫ്രീസ് മുതൽ 12 ത് മൈൽ കുരിശുപള്ളി വരെയും കത്തീഡ്രൽ , കുട്ടിയാനി ഭാഗത്തും രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുതലപ്പാറ, ശവക്കോട്ടത്തറ, വെട്ടിക്കാട്, കാഞ്ഞിരം, കുഴിക്കടം ട്രാൻസ്‌ഫോർമറിൽ 9.00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, ചേട്ടിച്ചേരി, പുന്നമൂട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കൂമ്പാടി, കാവനാടി, കുഴിമറ്റം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 5 മണിവരെയും വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ആനിപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരക്കുറ്റി ,റബ്ബർവാലി വില്ല, തലപ്പാടി,ഇഞ്ചകാട്ടുകുന്ന്, എസ് എം ഇ, കാട്ടിപ്പടി, ചാലുങ്കൽ പടി, പാലക്കലോടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാട്ടയം, സദനം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പയ്യപ്പാടി, തകിടി ജംഗ്ഷൻ, വട്ടോലി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളങ്കുഴ, കാവന പ്പാറ ,സിമൻ്റ് കവല,കണ്ണൻ കര,മണിപ്പുഴ, സിന്ധിയ പ്ലാസ്ററ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles