കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും.
കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5:30 വരെ തൊണ്ടു ചിറ , പാട്ടുപുരയ്ക്കൽ , വടക്കേ നിരപ്പ്, ആറാട്ട് കടവ്, കണക്കും ചേരി – എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ 8.30 മുതൽ 5:30 വരെ കാട്ടാം പാക്ക് ഭാഗത്ത് വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷനിൽ വാരിശ്ശേരി ട്രാൻസ്ഫോർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ടിക്കൽ സെക്ഷനിൽ പൈക ഹോസ്പിറ്റൽ, ഏഴാം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9:00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കൊഴുവനാൽ ടൗൺ, അറയ്ക്കൽ പാലം ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുമ്പടപ്പ്, കുമരംകുന്ന്, കണിയാകുളം, തൊമ്മൻ കവല, പിണഞ്ചിറകുഴി, ചാലകരി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ,പൊൻപുഴ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചെത്തിപ്പുഴ സബ്സ്റ്റേഷനിൽ മൈന്റെനൻസ് വർക്ക് നടക്കുന്നതിനാൽ വാകത്താനം കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള സ്ഥലങ്ങളിൽ 8 ന് മുതൽ 5.30 മണി വരെ ഭാഗീകമായി വൈദുതി മുടങ്ങും.
കുറുപ്പന്തറ സെക്ഷൻ പരിധിയിൽ കക്കത്തുമല, ലക്ഷം കവല ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.