തൊടുപുഴയിൽ ഇരുമ്പ് തോട്ടി ഇലക്ട്രിക്ക് ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു ; മരിച്ചത് വഴിത്തല സ്വദേശി

തൊടുപുഴ: ഇരുമ്പ് തോട്ടി ഇലക്ട്രിക്ക് ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. വഴിത്തല കോലടി പീടികതടത്തിൽ വിൽസൺ പൗലോസന്റെയും ഷൈനി യുടെ മകൻ എബിൻ വിൽസൺ (23) ആണ് മരിച്ചത്. ഹർത്താൽ ദിനത്തിൽ വൈകിട്ട് 4.30 ഓടെ സ്വന്തം പുരയിടത്തിൽ പണി എടുക്കുന്നതിനിടയ്ക്ക് ഇരുമ്പ് തോട്ടി ഇലക്ട്രിത്ത് ലൈനിൽ തട്ടിഷോക്കേൽക്കുകയായിരുന്നു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. തൊടുപുഴയിലെ ജനത ഹാർഡ് വെയർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ്. സഹോദരൻ ആൽബിൻ. സംസ്കാരം ശനിയാഴ്ച 10 ന് കോലടി സെന്റ് തോമസ് പള്ളിയിൽ.

Advertisements

Hot Topics

Related Articles