കൂടംകുളം വൈദ്യൂതിയുടെ വോൾട്ടേജ് ക്രമീകരണം കുറവിലങ്ങാട്ടു നിന്നും വൈദ്യൂതി വിതരണം തുടങ്ങി 

കുറവിലങ്ങാട് : കെഎസ്ഇബി കുറവിലങ്ങാട്ട് കിഫ്ബി സഹായത്തോടെ ട്രാൻസ്ഗ്രിഡ് –2.0 പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ 400 കിലോവോൾട്ട് ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനിൽ നിന്നു വൈദ്യുതി വിതരണം ആരംഭിച്ചു. കൂടംകുളം പദ്ധതി വഴി ലഭിക്കുന്ന 400 കെവി വൈദ്യുതി സ്വീകരിച്ചു 220 കെവി ആക്കി  വിതരണം ചെയ്യുകയാണ്. 

Advertisements

130 കോടി രൂപ മുടക്കി നിർമ്മിക്കുന്ന സബ് സ്റ്റേഷനിലെ കൂറ്റൻ ട്രാൻസ്ഫോമറും ജിഐഎസ് യന്ത്രങ്ങളും വോൾട്ടേജ് ക്രമീകരണത്തിനുള്ള റിയാക്ടറും പ്രവർത്തിച്ചു തുടങ്ങി.  ഇനി ബാക്കിയുള്ളത് അവസാനഘട്ട ജോലികൾ മാത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈദ്യുതി വിതരണ മേഖലയിൽ വൻ മാറ്റം വരുത്തുന്ന പദ്ധതിയാണിത്. തിരുനെൽവേലിക്കും കൊച്ചിക്കും ഇടയിൽ വിതരണ മേഖലയിൽ സുപ്രധാന പങ്ക് ഈ സബ് സ്റ്റേഷൻ വഹിക്കും. കൂടംകുളം വൈദ്യുതി സ്വീകരിക്കുന്ന ആദ്യ സബ് സ്റ്റേഷൻ ആണ് കുറവിലങ്ങാട് സബ്സ്റേഷൻ… 

രണ്ടു കൂറ്റൻ ട്രാൻസ്ഫോമറുകളാണ് സബ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നത്. 315 എംവിഐ ശേഷിയുള്ളതാണ് 2 ട്രാൻസ്ഫോമറുകളും. ടൺ കണക്കിനു ഭാരമുള്ള ഇവ 3 ലോറികളുടെ സഹായത്തോടെയാണ് എത്തിച്ചത്. ഇതിൽ ഒരു ട്രാൻസ്ഫോമർ പൂർണ്ണതോതിൽ പ്രവർത്തിച്ചു തുടങ്ങി.

കൂടംകുളം വൈദ്യുതി കടന്നു പോകുന്ന തിരുനെൽവേലി – ഇടമൺ – കൊച്ചി ലൈനിൽ നിന്നു വൈദ്യുതി സ്വീകരിക്കുന്ന പ്രവർത്തനവും ആരംഭിച്ചു. വോൾട്ടേജ് ക്രമീകരണത്തിനുള്ള റിയാക്ടറും പ്രവർത്തിച്ചു തുടങ്ങി. 220 കെവിയുടെ 6 ഫീഡറുകളിലൂടെ വൈദ്യുതി വിതരണം നടത്തുകയാണ് ലക്ഷ്യം. ഇതിൽ 2 എണ്ണം ഏറ്റുമാനൂർ മേഖലയിലേക്കും 2 എണ്ണം തുറവൂർ, ഒന്നു വീതം പള്ളം, അമ്പലമുകൾ എന്നിവിടങ്ങളിലേക്കും. ഇവയിൽ പള്ളം, അമ്പലമുകൾ ഫീഡറുകളിലൂടെ വൈദ്യുതി വിതരണം ആരംഭിച്ചു. 

രണ്ടാമത്തെ ട്രാൻസ്ഫോമറും താമസിയാതെ പ്രവർത്തനം ആരംഭിക്കും. ഇതിനൊപ്പം മറ്റു ഫീഡറുകൾ കൂടി വൈദ്യുതി വിതരണം ആരംഭിക്കും.

കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണരംഗങ്ങളിൽ മാറ്റത്തിനു വഴി തെളിക്കുന്ന പദ്ധതിയാണിത്. ആലപ്പുഴ, കോട്ടയം ജില്ലകൾ പൂർണ്ണമായും എറണാകുളം ജില്ലയുടെ പ്രധാന ഭാഗങ്ങളും പുതിയ സബ് സ്റ്റേഷനു കീഴിൽ വരും. 3 ജില്ലകളിൽ വോൾട്ടേജ് വർധിക്കും, ഒപ്പം പ്രസരണ നഷ്ടം ഗണ്യമായി കുറയും.

പ്രതിവർഷം 1196.5 ലക്ഷം യൂണിറ്റ് പ്രസരണ നഷ്ടം കുറയും. ഏറ്റുമാനൂർ – കുറവിലങ്ങാട് – തൈക്കാട്ടുശേരി വൈദ്യുതി ലൈൻ കടന്നു പോകുന്ന മൾട്ടി സർക്യൂട്ട്, മൾട്ടി വോൾട്ടേജ് ടവറുകളിൽ രണ്ട് നിലകളിലായി 220 കെവി, 110 കെവി വൈദ്യുതി ലൈനുകൾ സ്ഥാപിച്ചിരിക്കുന്നു. ഒരേ ടവറിൽ രണ്ടു രീതിയിൽ വൈദ്യുതി വിതരണത്തിനു സംവിധാനം ഒരുക്കുന്നത് ഇതാദ്യമായാണ്…

Hot Topics

Related Articles