കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ബി.രാഘവൻ അനുസ്മരണം നടത്തി

ഏറ്റുമാനൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) ഏറ്റുമാനൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി ബി.രാഘവന്റെ അനുസ്മരണ ദിനം നടത്തി. എം.പി ദേവസ്യ സ്മാരക ഓഡിറ്റോറിയത്തിൽ ഏരിയ പ്രസിഡന്റ് വി.ജെ ഐസക്കിന്റെ അധ്യക്ഷത വഹിത്തു. യോഗം സി.പി.എം ഏരിയ സെക്രട്ടറി ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി പി.എസ് വിനോദ് ,ജില്ലാ കമ്മറ്റിയംഗം എം.കെ ശശി ‘ എന്നിവർ അനുസ്മരിച്ച് സംസാരിച്ചു ‘യൂണിയൻ ഏരിയാ ജോ: സെക്രട്ടറി കെ.ആർ സനൽ സ്വാഗതവും , വൈസ് :പ്രസിഡന്റ പി.എസ് സുമേഷ് നന്ദിയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles