ചങ്ങനാശ്ശേരി: സർവീസ് പെൻഷൻകാരുടെ അവകാശങ്ങളും ആനകൂല്യങ്ങളും തടഞ്ഞുവച്ച ആദ്യ സർക്കാരാണ് പിണാറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരെന്ന് കെ.എസ്.എസ്.പി.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.മുരളി പറഞ്ഞു. ചങ്ങനാശ്ശേരി നിയോജക മണ്ഡലം കെ എസ് എസ്.പി.എ. 38 ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.എസ്.പി.എ. നിയോജക മണ്ഡലം പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാനെ സെക്രട്ടറി ടി. എസ്.സലിം മുഖ്യ പ്രസംഗം നടത്തി. ഉയർന്ന പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ജില്ലാ സെക്രട്ടറി ഉപഹാര സമർപ്പണം നടത്തി. യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി പി.എച്ച് നാസർ, പി.ജെ.ആന്റണി, ബേബി ഡാനിയേൽ ,പി.ടി.തോമസ്, ടി.എസ്. ഉണ്ണികൃഷ്ണൻ നായർ , അക്വിൻസ് മാത്യു, വി.എ. ബഷീർ ,അൻസാരി ബാപ്പു എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ.ബാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. നാലു ഗഡുക്ഷാമാശ്വാസം,2 ഗഡു പെൻഷൻ പരിഷ്ക്കരണ കുടിശിക എന്നിവ ഉടൻ വിതരണം ചെയ്യണമെന്നും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും വാർഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.