ഏറ്റുമാനൂർ : കർഷകത്തൊഴിലാളി യൂണിയൻ ദേശീയ നേതാവായിരുന്ന എം. കെ. കൃഷ്ണൻ അനുസ്മരണ ദിനം യൂണിയൻ മാന്നാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. മാന്നാനം കവലയിൽ നടന്ന യോഗത്തിൽ സെക്രട്ടറി കെ. ടി. ഗോപി പതാക ഉയർത്തി. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി, എംഎല്‍എ, മന്ത്രി തുടങ്ങിയ നിലകളിൽ എം.കെ കൃഷ്ണൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം. കെ എക്കാലവും പീഡിതര്‍ക്കും അശരണര്‍ക്കും അത്താണിയായിരുന്നു എന്നും അടിച്ചമര്‍ത്തപ്പെട്ട നിര്‍ധനവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍, അവരെ സംഘടിപ്പിക്കുകയും അവകാശബോധമുള്ളവരാക്കി മാറ്റുകയും ചെയ്യാനായി ജീവിതത്തിന്റെ നല്ലനാളുകള്‍ മുഴുവന്‍ നീക്കിവച്ച സമരനായകനായിരുന്നു എന്നും ഏരിയ കമ്മിറ്റി അംഗം മഞ്ജു ജോർജ് അനുസ്മരണ പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ പി. കുഞ്ഞൂട്ടി, എം. വി. പ്രകാശ് എന്നിവർ പരിപാടിക്ക് വിവിധ യൂണിറ്റുകളിൽ നേതൃത്വം നൽകി.