പന്തളം: മണികണ്ഠനാൽത്തറയ്ക്ക് സമീപം എം.സി.റോഡിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസ് തടിലോറിയിലിടിച്ചും കുരമ്പാലയിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസ് വീടിന്റെ പറമ്പിലേക്ക് ഇടിച്ചുകയറിയും അപകടമുണ്ടായി. യാത്രക്കാരായ എട്ടുപേർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി 12 മണിയോടെ പന്തളം വലിയപാലത്തിന് സമീപം തടിലോറിയും തിരുവനന്തപുരത്തുനിന്നും നെടുങ്കണ്ടത്തേക്ക് പോവൂകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. ബസിലുണ്ടായിരുന്ന എട്ടുപേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുണ്ടക്കയം സ്വദേശികളായ ചിറക്കൽ പുരയിടത്തിൽ അമീൻ(26), ഇടക്കരയിൽ അൽഫാസ് എബ്രഹാം(22), ഇടുക്കി വേഴപ്പറമ്പിൽ ജോസ് ജോർജ്(51), നെടുങ്കണ്ടം സ്വദേശി ലിഡിയ(27), പത്തനാപുരം പുന്നല വെട്ടുവിലക്കോണിൽ എം.എം.മുസ്തഫ(52), മൂവാറ്റുപുഴ മുല്ലശ്ശേരിൽ എം.വി.രതീഷ്(39), ഇടുക്കി രാജമുടി മുകളയിൽ ഷിജോ വർഗീസ്(47), ഇടുക്കി അമ്പലപ്പാറ പുത്തൻവീട്ടിൽ മധുരാമണി(55) എന്നിവർക്കാണ് പരിക്കേറ്റത്.