തൃശൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ യുവനടിയും മോഡലുമായ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് നടിക്ക് ദുരനുഭവമുണ്ടായത്. അങ്കമാലിയില്‍ നിന്നാണ് യുവാവ് ബസില്‍ കയറിയത്. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റായിരുന്നു. പരാതിക്കാരിക്കും മറ്റൊരു യുവതിക്കുമിടയിലാണ് യുവാവ് ഇരുന്നത്.
ബസെടുത്തതോടെ യുവാവ് തന്റെ ശരീരത്തില്‍ ഉരസുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ‘ഞാന്‍ ജനലിനടുത്താണ് ഇരുന്നത്. അയാള്‍ എന്നോട് എവിടേക്കാ പോകുന്നത്, ബ്ലോക്കുണ്ടാകുമോ എന്നൊക്കെ ചോദിച്ചു. അതിനെല്ലാം മറുപടിയും കൊടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ കൈ എന്റെ ഇടുപ്പില്‍ ഉരസുന്നതായി തോന്നി. നോക്കിയപ്പോള്‍ ശരിയാണ്, മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്തും ഉരസുന്നു. എനിക്ക് വല്ലാത്ത പ്രയാസം തോന്നി. തുടര്‍ന്ന് ബസിന്റെ വിന്‍ഡോ ഉയര്‍ത്തി, അയാളില്‍ നിന്ന് അകലം പാലിച്ച് പുറത്തേക്ക് നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അയാള്‍ സിബ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയം ഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തുചെയ്യണമെന്നറിയാതെ, ഞാന്‍ ഫോണില്‍ വീഡിയോയെടുത്തു. എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് അയാളോട് ചോദിച്ചു.
ഒന്നുമറിയാത്ത ഭാവത്തില്‍ അയാള്‍ സിബ് വലിച്ചിട്ട് എഴുന്നേറ്റുപോയി. ഞാന്‍ ഒച്ചയുണ്ടാക്കി, നടന്ന സംഭവം പറഞ്ഞപ്പോള്‍ പരാതിയുണ്ടോയെന്ന് കണ്ടക്ടര്‍ ചോദിച്ചു. ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. സിബ് അഴിച്ചിട്ടില്ലെന്നും വെറുതെയിരിക്കുകയായിരുന്നുവെന്നുമാണ് അയാള്‍ പറഞ്ഞത്. ബസ് വിമാനത്താവളത്തിന്റെ അടുത്തായി നിര്‍ത്തി. ഡോര്‍ തുറന്നതും അയാള്‍ പുറത്തേക്ക് ഓടി. കണ്ടക്ടറും ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു.
ഡ്രൈവറും ബസിലുണ്ടായിരുന്നവരും പൊലീസ് സ്റ്റേഷനിലുള്ളവരും സഹായിച്ചു. പരാതി കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി അവന്‍ സിബ് തുറക്കാന്‍ പേടിക്കണം.- യുവതി പറഞ്ഞു.
കോട്ടയം പാലായിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി തമിഴ്നാട് സ്വദേശിയ്ക്ക് ദാരുണാന്ത്യം ; മരിച്ചത് ഉസലാംപെട്ട് സ്വദേശി
കോട്ടയം: പാലായിൽ കെഎസ്ആർടിസി ബസ് കയറി തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. തമിഴ്നാട് ഉശിലാംപെട്ടി ടീപുതുപ്പെട്ടി സ്വദേശി ഇരുളാണ്ടി മകൻ മഹാലിംഗം (രാജേഷ് 32 ) ആണ് മരിച്ചത്. ബസ് സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് രാത്രി 8.30ഓടെയായിരുന്നു അപകടം. ഈ ഭാഗത്ത് ഇരുട്ടായിരുന്നതിനാൽ അപകടം ആരും കണ്ടില്ല.
മദ്യം കഴിച്ച് കിടക്കുകയാണെന്നാണ് സമീപത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ കരുതിയത്. രക്തം വാർന്നൊഴുന്നത് കണ്ട് അവർ വിവരം പോലീസിൽസിൽ അറിയിക്കുകയായിരുന്നു.പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തൊടുപുഴ ഉടുമ്പന്നൂർ കോഴിക്കടയിലെ തൊഴിലാളിണ് രാജേഷ്.
അപകടമുണ്ടാക്കിയ ബസ് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.