ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു : ബസ് പൂർണ്ണമായും കത്തി നശിച്ചു; ബസിന്‍റെ സീറ്റുകളുള്‍പ്പടെ ഉള്‍പ്പടെ ഉള്‍വശം പൂർണമായും കത്തി ; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം ; ആർക്കും പരിക്കില്ല

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഒർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം ചെമ്പക മംഗലത്ത് ആണ് സംഭവം. ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വലിയ ദുരന്തമാണ് ഒഴിവായത്. രാവിലെ ആയതിനാൽ ബസിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നു.

Advertisements

ബസിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടനെ തന്നെ ബസ് നിർത്തി പുറത്തിറങ്ങി. അപകടം മനസിലാക്കി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു. ബസ് റോഡരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് തീ പടർന്ന് പിടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡ്രൈവർ വാഹനം നിർത്തി ബോണറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ ഡ്രൈവർ യാത്രക്കാരെ എല്ലാം പുറത്തിറക്കി. യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിന് പിന്നാലെ ബസിന് തീ പിടിക്കുകയും വാഹനം പൂർണമായും കത്തി നശിക്കുകയുമായിരുന്നു. ബസിന്‍റെ സീറ്റുകളുള്‍പ്പടെ ഉള്‍പ്പടെ ഉള്‍വശം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. പഴയ മോഡൽ ബസാണ് കത്തി നശിച്ചത്.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. നാട്ടുകാരുടെ സഹായം ഉണ്ടായിരുന്നില്ലെങ്കിൽ വലിയ അപകടം സംഭവിച്ചേനെ എന്ന് ഡ്രൈവർ പറഞ്ഞു.

Hot Topics

Related Articles