ബസിനുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയ്ക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ ; ജീവൻ രക്ഷിച്ചത് 25 കാരിയുടെ 

വൈക്കം: കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ഒരു യാത്രക്കാരിക്ക് കൂടി പുനർജന്മം. വൈക്കം ഡിപ്പോയുടെ ആർ പി എം  885 എന്ന ബസിൽ വൈറ്റിലയിൽ നിന്നും കോട്ടയത്തേക്ക് യാത്രചെയ്ത ഇരുപത്തഞ്ചുകാരിക്കാണ് ചൊവ്വാഴ്ച രാവിലെ 10.45 ഓടെ ബസ് ചെമ്പിലെത്തിയപ്പോൾ  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു  കുഴഞ്ഞു വീണത്. ജീവനക്കാർ സമയോചിതമായി ഇടപെട്ട് ബസിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരിയുടെ സഹായത്തോടെ പ്രഥമശുശ്രൂഷകൾ നൽകുകയും യുവതിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 

Advertisements

കെ എസ് ആർ ടി സി കണ്ടക്ടർ പോൾ.കെ. ഡാനിയേൽ  , ഡ്രൈവർബെന്നിച്ചൻ ജേക്കബ് എന്നിവരുടെയും യാത്രക്കാരുടെയും അവസരോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന തിരുവനന്തപുരം കൊല്ലാരുക്കോണം പെരിഞ്ഞമല ഷാഹിന മൻസിലിൽ ഷീബയുടെ മകൾ ഷാഹിന സുഖംപ്രാപിച്ചു വരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.